150ന്റെ നിറവില്‍ കൊല്ലം എൽ.പി സ്‌കൂള്‍; 26ന് ഗാന്ധി സ്‌ക്വയര്‍ ഉദ്ഘാടനവും പൂര്‍വ്വ അധ്യാപക-വിദ്യാത്ഥി സംഗമവും


കൊയിലാണ്ടി: കൊല്ലം എൽ.പി സ്‌കൂളിന്റെ (ശ്രീ പിഷാരികാവ് ദേവസ്വം) 150ാം വാർഷികാഘോഷത്തിന് വിപുലമായ പരിപാടികള്‍. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഗാന്ധി സ്ക്വയർ ഉദ്ഘാടനവും പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമവും നടക്കും.

രാവിലെ 9.30 മുതൽ ആരംഭിക്കുന്ന പരിപാടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് കെ.വി. ബൈജുനാഥ് ഉദ്ഘാടനം ചെയ്യും. കവിയും എഴുത്തുകാരനുമായ ഡോ.സോമൻ കടലൂർ മുഖ്യാതിഥി ആയിരിക്കും. തുടര്‍ന്ന്‌ മുൻ അധ്യാപകർക്കുള്ള ആദരം, ‘അറിയാം പറയാം’, കലാപ്രകടനങ്ങൾ എന്നിവ ഉണ്ടായിരിക്കും.

Description: Kollam LP School completes 150; Many events on January 26