ഒരായുസ്സിന്റെ പകുതിയും യാത്ര സൈക്കിളില്‍, ആത്മ മിത്രമായ സൈക്കിള്‍ ഒരു രാത്രി മോഷ്ടിക്കപ്പെട്ടു; മണിക്കൂറുകള്‍ക്കുള്ളില്‍ ചിന്നന്‍ നായര്‍ക്ക് പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് കൊല്ലം ലൈവ് വാട്‌സ്ആപ്പ് കൂട്ടായ്മ


Advertisement

കൊയിലാണ്ടി: ആയുസ്സിന്റെ പകുതിയും സെക്കിളിനെ സഹചാരിയാക്കിയ കീഴേല്‍ വിശ്വനാഥന് സൈക്കിള്‍ സമ്മാനിച്ച് കൊല്ലം ലൈവ് വാട്‌സ്ആപ്പ് കൂട്ടായ്മ. 14 വയസ്സില്‍ തൊഴില്‍ ആവശ്യാര്‍ത്ഥം സൈക്കിളില്‍ യാത്ര ആരംഭിച്ച അദ്ദേഹം ഇപ്പോഴും സൈക്കിളിലാണ് യാത്ര. എന്നാല്‍ കഴിഞ്ഞ ദിവസം സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതോടെ യാത്ര ദുരിതത്തിലാവുകയായിരുന്നു.

Advertisement

സംഭവം സുഹൃത്തുക്കള്‍ അറിയുകയും ‘കൊല്ലം ലൈവ് ‘വാട്ട് സാപ്പ് കൂട്ടായ്മയുടെ അഡ്മിന്‍ ആയ അന്‍സാര്‍ കൊല്ലത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം വിഷയം കൊല്ലം ലൈവില്‍ പങ്ക് വെച്ചു. മണിക്കുറുകള്‍ക്കകം ചിന്നന്‍ നായര്‍ എന്നറിയപ്പെടുന്ന വിശ്വനാഥന് സൈക്കിള്‍ വാങ്ങാന്‍ അംഗങ്ങള്‍ പണം സ്വരൂപിച്ച് നല്‍കുകയായിരുന്നു.

Advertisement

ചാരിറ്റി, വിദ്യഭ്യാസ മേഖലകളില്‍ പന്ത്രണ്ട് വര്‍ഷം പിന്നിടുന്ന കൊല്ലം ലൈവ് വാട്സ്സപ്പ് കൂട്ടായ്മയാണ് മാതൃകാപരമായ പ്രവൃത്തി ചെയ്തത്. കൊയിലാണ്ടി പൊലിസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍ സൈക്കിള്‍ ചിന്നന്‍ നായര്‍ക്ക് കൈമാറി.

Advertisement

ചടങ്ങിന് ഓണ്‍ലൈന്‍ വഴി ഷാഫി പറമ്പില്‍ എം.പി ആശംസ അറിയിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് കീഴരിയൂര്‍, ഹാശിം പുന്നക്കല്‍, ടി.വി ബദറുദ്ദീന്‍, അബൂബക്കര്‍ മശ്രിഖ്, എം ഹമീദ് എന്നിവര്‍ പങ്കെടുത്തു.