കാര്‍ഗില്‍ വിജയദിവസം ആഘോഷിച്ച് കൊല്ലം ഗുഡ് മോര്‍ണിംഗ് ഹെല്‍ത്ത് ക്ലബ്ബ്


കൊയിലാണ്ടി: കാര്‍ഗില്‍ വിജയദിവസം ആഘോഷിച്ച് കൊല്ലം ഗുഡ് മോര്‍ണിംഗ് ഹെല്‍ത്ത് ക്ലബ്ബ്. പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ട് ബൈക്ക് റാലി ഉദ്ഘാടനം ചെയ്തു. ഭദ്രദീപം കൊളുത്തി പുഷ്പാര്‍ച്ചന പിഷാരികാവ് ദേവസ്വം മാനേജരും കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിയുമായ വി.പി ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു.

ഗുഡ് മോണിംഗ് ഹെല്‍ത്ത് ക്ലബ്ബിന്റെ മുഖ്യ പരിശീലകന്‍ മീത്തല്‍ അജയകുമാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ അതുല്‍രാജ് സ്വാഗതവും പ്രണവ് നന്ദിയും പറഞ്ഞു . റിതുല്‍ കൃഷ്ണ, അഭിനന്ദ്, ആകാശ്, മിഥുന്‍ വിഷ്ണു എന്നിവര്‍ സംസാരിച്ചു. അഭിരാജ് ,അതുല്‍ ആകാശ് ഹരിന്‍ ആദിത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.