കടല്‍ കടലിന്റെ മക്കള്‍ക്ക് ‘: കൊല്ലം അരയന്‍കാവില്‍ സംസ്ഥാന ജാഥയ്ക്ക് സ്വീകരണമൊരുക്കി മത്സ്യത്തൊഴിലാളി ഫെഡറേന്‍


കൊയിലാണ്ടി: മത്സ്യത്തൊഴിലാളി ജാഥയ്ക്ക് സ്വീകരണവുമായി കൊല്ലത്തെ മല്‍സ്യ തൊഴിലാളി ഫെഡറേഷന്‍. കടല്‍ കടലിന്റെ മക്കള്‍ക്ക് എന്ന മുദ്രാവാക്യവുമായാണ് കൊല്ലം അരയന്‍കാവ് ബീച്ചില്‍ സ്വീകരണം നല്‍കിയത്. സി.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് ബഷീറാണ് ജാഥയ്ക്ക് നേതൃത്വം നല്‍കിയത്. ചടങ്ങില്‍ പി.പി രാജീവന്‍ അധ്യക്ഷനായി.

കാനത്തില്‍ ജമീല എം.എല്‍.എ. ഡെപ്യൂട്ടി ലീഡര്‍ കെ.ദാസന്‍, മേലടി നാരായണന്‍, ടി.കെ ചന്ദ്രന്‍, സി. അശ്വനിദേവ്, .കെ മോഹന്‍ദാസ് സി.എം. സുനിലേശന്‍ എന്നിവര്‍ സംസാരിച്ചു. എ പി ഉണ്ണികൃഷ്ണന്‍ സ്വാഗതവും, ജെഷിത നന്ദിയും പറഞ്ഞു.