കലാപരിപാടികളും കൊച്ചുവര്‍ത്തമാനങ്ങളുമായി കുടുംബക്കാര് ഒത്തുചേര്‍ന്നു; മനസുനിറയെ ഓര്‍മ്മകള്‍ സമ്മാനിച്ച് കൊല്ലം ആളാണ്ടി തറവാട് കുടുംബസംഗമം
കൊയിലാണ്ടി: കൊല്ലത്തെ പ്രശസ്തമായ ആളാണ്ടി തറവാട് കുടുംബ സംഗമം നടന്നു. ആളാണ്ടി ബാലകൃഷ്ണന് (കണ്ചിരി) അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കാരണവന്മാര് ചേര്‍ന്ന് വിളക്കുതെളിയിച്ച് ഉദ്ഘാടനം ചെയ്തു. തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു.
എന്‍.വി.വത്സന് മുഖ്യപ്രഭാഷണം നടത്തി. പ്രതീക്ഷ റസിഡന്‍സ് ഭാരവാഹികളായ പണ്ടാരക്കണ്ടി ബാലകൃഷ്ണന്, കോമത്ത് ശശി, വാസു, മുതിര്‍ന്ന അംഗം കന്മഠത്തില് ബാലകൃഷ്ണന്, എടന്നൂര്‍ മാധവന്, കരുണാകരന് തളയംപുനത്തില്, നായ്യേരിക്കണ്ടി ബാലകൃഷ്ണന്, കുന്നത്തുകണ്ടി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
ടി.പി.ഹരിദാസ് സ്വാഗതവും പ്രശോഭന് വളപ്പില്‍ നന്ദിയും പറഞ്ഞു. ഇരുനൂറ്റി അന്‍പതുപേര്‍ പങ്കെടുത്ത സംഗമത്തില്‍ കലാപരിപാടികളും അരങ്ങേറി.