പെരുവട്ടൂരില്‍ ഓണച്ചന്ത ആരംഭിച്ച് കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കും കണ്‍സ്യൂമര്‍ ഫെഡും


കൊയിലാണ്ടി : പെരുവട്ടൂരില്‍ കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്കും കണ്‍സ്യൂമര്‍ ഫെഡും സംയുക്തമായി നടത്തുന്ന ഓണചന്ത ആരംഭിച്ചു. ആദ്യകിറ്റ് കിറ്റ് പ്രദേശത്തെ മുതിര്‍ന്ന വ്യക്തി നമ്പ്രത്ത് കുറ്റി കുഞ്ഞിക്കേളപ്പന് നല്‍കി ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വിജയന്‍ ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വിപണിയിലെ വിലക്കയറ്റം ഓണാഘോഷങ്ങള്‍ക്ക് തടസമാവാതിരിക്കാന്‍ ചന്ത പരമാവധി സാധാരണക്കാരിലേക്കെത്തിക്കുമെന്ന് അഡ്വ. കെ വിജയന്‍ പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രിക.ടി അധ്യക്ഷത വഹിച്ചു.ബാങ്ക് സെക്രട്ടറി ലത കെ. ടി സ്വാഗതം പറഞ്ഞു. രജീഷ് വെങ്ങളത്ത് കണ്ടി, ജിഷ പുതിയേടത്ത്, സുധ. സി, പൂതക്കുറ്റി ചന്ദ്രന്‍, മുരളി തോറോത്ത്, സി.പി മോഹനന്‍, ജാനറ്റ്, ശൈലജ, ഷംനാസ് എം.പി എന്നിവര്‍ സംസാരിച്ചു. രാഹുൽ പൂക്കാട്, ഹാഷിം വലിയമങ്ങാട് നേതൃത്വം നല്‍കി.

Summary: Koilandi Service Co-operative Bank and Consumer Fed started Onan Chanta in Peruvattur.