പോളിസിയിൽ ചേരാമെന്ന് വാഗ്ദാനം; ഇൻഷുറൻസ് ഏജന്റിനെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ കൊടുവള്ളി സ്വദേശി അറസ്റ്റിൽ
കൊടുവള്ളി: ഇൻഷുറൻസ് പോളിസിയിൽ ചേരാമെന്ന് വാഗ്ദാനം ചെയ്ത് ഇന്‍ഷുറന്‍സ് ഏജന്റായ
തൃശൂർ സ്വദേശിനിയായ യുവതിയെ മയക്ക് മരുന്ന നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ കൊടുവള്ളി സ്വദേശി പിടിയില്‍.
പോളിസി ചേരാമെന്ന് വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയെന്ന സംഭവത്തിലാണ് നടപടി. കൊടുവള്ളി വാവാട് സ്വദേശി ജയന്‍ കെരാജനെയാണ് തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
പോളിസി എടുക്കാമെന്നും ഇതിന്റെ കൂടുതൽ കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന വ്യാജേനെ ഏജന്റിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച് സംസാരിക്കുന്നതിനിടയില്‍ യുവതിക്ക് ഇയാൾ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നൽകുകയും ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഈ ചിത്രങ്ങല്‍ കാണിച്ച് ഭീഷണിപ്പെടുത്തി നഗരത്തിലെ മറ്റൊരു സ്റ്റാര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ചും യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പരാതിയുണ്ട്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തൃശ്ശൂര്‍ വെസ്റ്റ് സബ് ഇന്‍സ്‌പെക്ടര്‍ കെസി ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അഭീഷ് ആന്റണി, പ്രീത് ആര്‍എസ്, എം, അനില്‍കുമാര്‍ പിസി, ജോസ് പോള്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് നിന്നുമാണ് പ്രതിയെ പിടികൂടിയത്.