ലഹരിയോട് ‘നോ’ പറഞ്ഞ് കോടിക്കല്‍ എവര്‍ഗ്രീന്‍ നഴ്‌സറി സ്‌കൂളിലെ പിഞ്ചുകുട്ടികളും; വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു


Advertisement

നന്തിബസാര്‍: ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി പിഞ്ചുകുട്ടികളും. വന്മുഖം കോടിക്കല്‍ എവര്‍ഗ്രീന്‍ നഴ്സറി സ്‌കൂളിലെ എല്‍.കെ.ജി യു. കെ.ജി വിദ്യാര്‍ത്ഥികളാണ് വിത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.

Advertisement

വെടിഞ്ഞിടാം ലഹരിപദാര്‍ത്ഥങ്ങളെ, നശിപ്പിക്കും നമ്മുടെ ബുദ്ധിയും വിദ്യയും എന്നിങ്ങനെ വിവിധ പ്ലക്കാര്‍ഡുകളേന്തിയും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ബോധവല്‍ക്കരണ റാലി, പ്രതിഞ്ജ ചൊല്ലല്‍ തുടങ്ങിയവ നടന്നു.
പരിപാടിക്ക് പ്രിന്‍സിപ്പല്‍ ഹഫ്‌സത്ത് ടീച്ചര്‍,സാബിറ ടിച്ചര്‍,റോസ്‌ന ജെബിന്‍ ടിച്ചര്‍ നേതൃത്വം നല്‍കി.

Advertisement
Advertisement