കോടിക്കലിന് അഭിമാനനേട്ടം; ജന്തുശാസ്ത്രത്തില്‍ ഫെലോഷിപ്പ് കരസ്ഥമാക്കിയ വന്മുഖം സ്വദേശി സഹീര്‍ പി കെ യെ അനുമോദിച്ച് കോടിക്കല്‍ ശാഖാ യൂത്ത് ലീഗ്


നന്തിബസാര്‍: ജന്തുശാസ്ത്രത്തില്‍ ഫെലോഷിപ്പ് കരസ്ഥമാക്കിയ സഹീര്‍ പി.കെ യെ ഉപഹാരം നല്‍കി അനുമോദിച്ച് കോടിക്കല്‍ ശാഖാ യൂത്ത്‌ലീഗ്. കോഴിക്കോട് ദേവഗിരി കോളേജിലെ എം.എസ്.സി രണ്ടാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിയാണ് സഹീര്‍.

യു.ജി.സി ജെ.ആര്‍.എഫ് പരീക്ഷയില്‍ അന്‍പതാം സ്ഥാനവും സഹീര്‍ കരസ്ഥമാക്കിയിരുന്നു. കോടിക്കല്‍ വന്മുഖം ഹസ്സന്‍ മസ്ജിദിന് സമീപം ആച്ചവളപ്പില്‍ കബീറിന്റെ മകനാണ്. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി ഇന്‍ഷിദ ഉപഹാരം നല്‍കി. പി.കെ മുഹമ്മദലി, വസിം കുണ്ടുകുളം, ഫര്‍ഹാന്‍ മാലിക്, ഹിജാസ് പി.കെ, ശാമില്‍ എം.വി, മുഫ്ലിഹ് കണ്ടോത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.