ഭക്തിസാന്ദ്രമായി പ്രതിഷ്ഠാദിന ചടങ്ങുകളും കൊടിയേറ്റവും; കൊടക്കാട്ട് മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രമഹോത്സവത്തിന് തുടക്കമായി


Advertisement

കൊയിലാണ്ടി: കൊടക്കാട്ട് മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രോത്സവം തുടങ്ങി. വെള്ളിയാഴ്ച പ്രതിഷ്ഠാദിന ചടങ്ങുകളും കൊടിയേറ്റവും നടന്നു. തന്ത്രി കുബേരന്‍ നമ്പൂതിരിപ്പാട് നേതൃത്വം നല്‍കി.

Advertisement

ശനിയാഴ്ച എടമന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ലളിത സഹസ്രനാമ ജപം നടക്കും. ഏപ്രില്‍ 24ന് മെഗാ തിരുവാതിരക്കളി, ഗോകുലം നൃത്ത വിദ്യാലയത്തിന്റെ നടനരാവ് എന്നിവയുണ്ടായിരിക്കും.

Advertisement

25ന് സഹസ്രദീപ സമര്‍പ്പണം, 26 -ന് പ്രസാദ ഊട്ട്, പൊതുജനവരവ്, തിറയാട്ടങ്ങള്‍. 27ന് വലിയവട്ടളം ഗുരുതി തര്‍പ്പണം എന്നിവയോടെ ഉത്സവ ചടങ്ങുകള്‍ അവസാനിക്കും.

Advertisement