ശരീരഭാരവും കുടവയറും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിയാം
അമിത വണ്ണവും കുടവയറും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദര് പറയുന്നത്. അതിനാല്‍ പ്രമേഹത്തിനും ഹൃദ്രോഗത്തിനും അര്‍ബുദത്തിനുമുള്ള സാധ്യത വര്ധിപ്പിക്കുമെന്നതിനാല് അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം കുടവയര്‍ ചുരുക്കാനും ശ്രമങ്ങള്‍ നടത്തേണ്ടതാണ്.
ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ് കുടവയര്‍. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും കുടവയര്‍ കൂടികൊണ്ടിരിക്കുകയാണ്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പ്രധാനമായും കുടവയറിനെയാണ് പലപ്പോഴും ലക്ഷ്യമിടാറുള്ളതും. ഒട്ടിയ വയര്‍ പലര്‍ക്കും ഫിറ്റ്നസിന് പുറമേ സൗന്ദര്യ മോഹം കൂടിയാണ്. എന്നാല്‍ ഇതെങ്ങനെ നേടണമെന്ന് പലര്‍ക്കും അറിയില്ല.
എന്തുകൊണ്ടാണ് കുടവയര്‍ കാണപ്പെടുന്നത് ?
നമ്മളുടെ വയറിന്റെ കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും വ്യായാമ ഇല്ലായ്മയുമാണ് കുടവയറിന് ഇടയാക്കുന്നത്. നമ്മള് അമിതമായി കഴിച്ച ഭക്ഷണമെല്ലാം ഫാറ്റാക്കി മാറ്റി ശരീരത്തില്‍ സൂക്ഷിച്ചിട്ടുണ്ടാകും. നമ്മള് വീണ്ടും ഭക്ഷണം കഴിക്കുമ്പോള്‍ വീണ്ടും അമിതമായി ഫാറ്റ് നിറയുവാന്‍ തുടങ്ങും. ഇത്തരത്തില്‍ ഫാറ്റ് അമിതമാകുമ്പോള്‍ ഒന്നെങ്കില്‍ ചര്‍മ്മത്തിനടിയിലായി ഈ ഫാറ്റ് നിക്ഷേപിക്കപ്പെടും. അല്ലെങ്കില്‍ നമ്മളുടെ ആന്തരാവയവങ്ങളില്‍ നിക്ഷേപിക്കും. ഇത്തരത്തില്‍ ആന്തരാവയവങ്ങളില്‍ നിക്ഷേപിക്കപ്പെടുമ്പോഴാണ് നമുക്ക് ഫാറ്റി ലിവര്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ചര്‍മ്മത്തിനടിയില്‍ നിക്ഷേപിക്കുമ്പോള്‍ അത് അമിത വണ്ണത്തിലേയ്ക്കും കുടവയറിലേയ്ക്കും നയിക്കും.
അമിതമായി ഷുഗര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുടവയറിന് കാരണമാകുന്നുണ്ട്. കൃത്യമായി വ്യായാമം ഇല്ലാത്ത അവസ്ഥയാണ് മറ്റൊരു കാരണം. വയറും നിറയെ ഭക്ഷണം കഴിച്ച് ഒന്നെങ്കില്‍ എവിടെയെങ്കിലും പോയി ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നതാണ് പോതുവില് കണ്ടുവരുന്ന ശീലം. ഇത്തരത്തില്‍ യാതൊരു ചലനവും ശരീരത്തിന് നല്‍കാതിരിക്കുന്നത് കോഴുപ്പ് വയറ്റില്‍ അടിഞ്ഞുകൂടുന്നതിന് കാരണമാണ്. ധാശറ2പ
ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കുകയും വിശപ്പു കുറയ്ക്കുകയും വഴി ശരീരഭാരവും കുടവയറും കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിയാം
1. ആപ്പിള്‍
ഭക്ഷ്യനാരുകള്‍ ധാരാളം അടങ്ങിയ ആപ്പിള്‍, ഒരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ, അമിതഭാരമുള്ളവരില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താന്‍ ആപ്പിളിലെ പോളിഫിനോളുകള്‍ പ്രധാന പങ്കു വഹിക്കുന്നു.
2. ബീന്‍സ്
പ്രോട്ടീന്‍ ഇവയില്‍ ധാരാളമുണ്ട്. ഇത് ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കുറച്ചു കാലറി കഴിക്കാന്‍ സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രോട്ടീനുകള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ബീന്‍സില്‍ പ്രോട്ടീനും ഫൈബറും ധാരാളമുണ്ട്.
3. അണ്ടിപ്പരിപ്പുകള്‍
ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കും. നട്സില്‍ പ്രോട്ടീനും ഫൈബറും മറ്റ് പോഷകങ്ങളും ഉണ്ട്. ഇത് വയറ് നിറഞ്ഞതായി തോന്നിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും. വയറില്‍ കൊഴുപ്പു കൂടുന്നതിനെ തടയാന്‍ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് അണ്ടിപ്പരിപ്പുകള്‍. മോണോസാച്ചുറേറ്റഡ് ഫാറ്റ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ അരക്കെട്ടിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ സാധ്യത കുറവാണെന്നും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും എന്നും 2007 ല്‍ ‘ഡയബെറ്റിസ് കെയര്‍ ‘ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി മിതമായ അളവില്‍ നട്സ് കഴിക്കുന്നത് ആലിലവയര്‍ സ്വന്തമാക്കാന്‍ സഹായിക്കും.
4 . തൈര്
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ തൈര് സഹായിക്കും ശരീരഭാരം കുറയ്ക്കുന്നതില്‍ പ്രധാന മാക്രോന്യൂട്രിയന്റ് ആയ പ്രോട്ടീന്‍ തൈരില്‍ ധാരാളമുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് ഇവയിലെ കാലറിയും പ്രോട്ടീന്‍ കൂടാതെ തൈരില്‍ ഉണ്ട്. പ്രോബയോട്ടിക്കിന്റെ പ്രധാന ഉറവിടമാണ് തൈര്. ആരോഗ്യം, ശരീരഭാരം ഇവയുമായി ബന്ധപ്പെട്ട ഉദരത്തിലെ സൂക്ഷ്മാണുക്കള്‍ക്ക് (gut microbiome) ഇത് ഏറെ ഗുണം ചെയ്യും. ഉദരത്തിലെ ആരോഗ്യകരമായ ബാക്ടീരിയ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കും. പ്രോട്ടീന്‍ കൂടുതലടങ്ങിയ, ഷുഗര്‍ കുറഞ്ഞ സാധാരണ തൈര് വേണം ഉപയോഗിക്കാന്‍. ബെറിപ്പഴങ്ങളും ബദാമും കഴിക്കുന്നതും ഭാരം കുറയ്ക്കാന്‍ സഹായിക്കും.
5 ഗ്രേപ്പ് ഫ്രൂട്ട്
നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളമടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട്, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു. ഗ്രേപ്പ് ഫ്രൂട്ടിലടങ്ങിയ നാരുകള്‍ ഏറെ നേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്താനും കുടവയര്‍ കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റായ വൈറ്റമിന്‍ സി ഇവയില്‍ ധാരാളമുണ്ട്. കാലറി കുറഞ്ഞ, എന്നാല്‍ പോഷകസമ്പുഷ്ടമായ ഈ ഫലം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും.