നവോത്ഥാനം: പ്രവാചക മാതൃക ക്യാമ്പയിനും പ്രഭാഷണവും; കെ.എന്‍.എം കൊയിലാണ്ടി മണ്ഡലം സമ്മേളനം ഏപ്രില്‍ 20ന്


Advertisement

കൊയിലാണ്ടി: കെ എന്‍ എം കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രില്‍ 20 ഞായറാഴ്ച വൈകുന്നേരം 4 മണിമുതല്‍ കാപ്പാട് നടക്കും. കാലം ആവശ്യപ്പെടുന്ന നവോത്ഥാന മുന്നേറ്റങ്ങളെ സംബന്ധിച്ചും വിശ്വാസ ജീര്‍ണ്ണതകള്‍ക്കെതിരെ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയും കുറിച്ചും ലഹരി ഉള്‍പ്പെടെയുള്ള സാമൂഹ്യ തിന്മകളുടെ അപകടത്തെക്കുറിച്ചും പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) നവോത്ഥാനം: പ്രവാചക മാതൃക എന്ന ക്യാമ്പയിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

ഇതിന്റെ ഭാഗമായി നടത്തുന്ന കൊയിലാണ്ടി മണ്ഡലം സമ്മേളനം 2025 ഏപ്രില്‍ 20 ഞായറാഴ്ച വൈകുന്നേരം നാല് മണി മുതല്‍ കാപ്പാട് ടൗണില്‍ നടക്കും. നാലുമണിക്ക് കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ഫസല്‍ മാസ്റ്റര്‍ സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അധ്യക്ഷതയും വഹിക്കുന്ന സമ്മേളനം കെ.എന്‍.എം നോര്‍ത്ത് ജില്ലാ സെക്രട്ടറി എന്‍.കെ.എം സക്കറിയ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന വൈജ്ഞാനിക സമ്മേളനത്തില്‍ നവോത്ഥാന വഴികളിലെ പൗരോഹിത്യ തടസ്സങ്ങള്‍, സലഫുകളുടെ പാദ സുരക്ഷാപാത, തൗഹീദ് മാനുഷികത്തിന്റെ രക്ഷാകവചം, ഇസ്ലാം പ്രത്യാശയുടെയും പ്രതീക്ഷയുടെ മതം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രഗല്‍ഭ പണ്ഡിതന്മാരായ മുനീര്‍ മദനി, ഷെഫീഖ് അസ്ലം, അബ്ദുല്‍ വാജിദ് അന്‍സാരി, സഅദുദ്ദീന്‍ സ്വലാഹി എന്നിവര്‍ പ്രഭാഷണം നടത്തും.

Advertisement

ഏഴ് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ ടി.ടി.ഇസ്മായില്‍, ടി.സിദ്ദീഖ്, ശിവാനന്ദന്‍, മൂസ മാധ്യമം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. നിഫല്‍ കാപ്പാട് നന്ദി രേഖപ്പെടുത്തും.

Advertisement

Summary: KNM Koyilandy Mandal Conference on April 20