ജനജീവിതം ദുഃസഹമാക്കാന്‍ മോഡിയും പിണറായിയും മത്സരിക്കുന്നു; വിയ്യൂര്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണയില്‍ കെ.എം.അഭിജിത്ത്


Advertisement

കൊയിലാണ്ടി: ജനജീവിതം ദുഃസഹമാക്കാന്‍ മോഡിയും പിണറായിയും മത്സരിക്കുകയാണന്ന് എന്‍.എസ്.യു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.എം.അഭിജിത്ത് പറഞ്ഞു. സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അമിതമായ ഭൂനികുതി വര്‍ധനവ് പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി.

Advertisement

ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് ഭൂനികുതി വര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത്. സാധാരണക്കാരുടേയും കര്‍ഷകരുടേയും ജീവിതം ദുസ്സഹമാക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേത് എന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

Advertisement

സ്വകാര്യ സംരംഭങ്ങള്‍ക്കെതിരെ അക്രമസമരങ്ങള്‍ നടത്തിയവര്‍, കരി ഓയില്‍ ഒഴിച്ചവര്‍, പൊതുമുതല്‍ നശിപ്പിച്ചവര്‍ സ്വകാര്യ സംരംഭങ്ങളെ പ്രഖ്യാപിക്കുന്ന നെറികെട്ട നയം സി.പി.എം എന്ന സംഘടനയുടെ ഇരട്ട മുഖമാണന്നും കെ.എം അഭിജിത്ത് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷനായി. പി.രത്‌നവല്ലി, രാജേഷ് കീഴരിയൂര്‍, മുരളി തോറോത്ത്, വി.വി.സുധാകരന്‍, അരുണ്‍ മണമല്‍, തന്‍ഹീര്‍ കൊല്ലം, ഉണ്ണികൃഷ്ണന്‍ മരളൂര്‍, അന്‍സാര്‍ കൊല്ലം, കെ.എം.സുമതി, തങ്കമണി ചൈത്രം, മറുവട്ടംക്കണ്ടി ബാലകൃഷ്ണന്‍, ഷീബ അരീക്കല്‍, ടി.പി ശൈലജ, റസിയ ഉസ്മാന്‍, പി.വി.മണി, എം.പി.ഷംനാസ്, തൈക്കണ്ടി സത്യനാഥന്‍, എം.സി.മനോജ്, സുരേഷ് മാണിക്കം വീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Advertisement