ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ അധ്യക്ഷനായി കെ.കെ.വൈശാഖ്


കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ പുതിയ അധ്യക്ഷനായി കെ.കെ.വൈശാഖിനെ തെരഞ്ഞെടുത്തു. നിലവില്‍ കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയും കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ കൗണ്‍സിലറുമാണ്. ജില്ല വരണാധികാരി എ.നാഗേഷാണ് പ്രഖ്യാപനം നടത്തിയത്. ചെറിയ മങ്ങാട് സ്വദേശിയാണ് വൈശാഖ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബികോം പൂര്‍ത്തിയാക്കിയതിന് ശേഷം ബാംഗ്ലൂരില്‍ നിന്നും മാര്‍ക്കറ്റിങ് & ഫൈനാന്‍സില്‍ എം.ബി.എ ബിരുദധാരിയാണ്. ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു.

 

അതിനിടയില്‍ 2019 ലെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ചെറിയ മങ്ങാട് വാര്‍ഡില്‍ നിന്നും ബി.ജെ.പി സ്ഥാനാർത്ഥിയായ മത്സരിച്ച് വിജയിച്ച് മുന്‍സിപ്പാലിറ്റി കൗണ്‍സിലറായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്നു. കൊയിലാണ്ടി ഹാര്‍ബര്‍ ഏകോപന സമിതി വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറിയാണ്.