ഇനി പുതിയ അമരക്കാരൻ; കെ കെ രാ​ഗേഷ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി


Advertisement

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ.രാഗേഷിനെ തിരഞ്ഞെടുത്തു. മുൻ രാജ്യസഭാ എംപിയായ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. നിലവിലെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

Advertisement

ഇന്ന് ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. നിവലിൽ സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ് രാഗേഷ്. 2015 ൽ രാജ്യസഭാംഗമായിരുന്നു. എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി, പ്രസി‍ഡൻറ് ചുമതലകളും വഹിച്ചിട്ടുണ്ട്.

Advertisement
Advertisement