സ്കൂൾ തുറക്കുമ്പോൾ കുരുന്നുകളെ കാത്തിരിക്കുന്നത് പുത്തൻ ക്ലാസ് മുറികൾ; ചേലിയ കെ.കെ.കിടാവ് മെമ്മോറിയൽ യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ചേലിയ കെ.കെ.കിടാവ് മെമ്മോറിയൽ യു.പി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. എം.എൽ.എ കാനത്തിൽ ജമീല അധ്യക്ഷയായി.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ സ്വാഗതം പറഞ്ഞു. അബ്ദുറസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജർ റജിയ വി.കെ മുഖ്യാതിഥികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്, കെ.ടി.എം.കോയ, ബിന്ദു മുതിര കണ്ടെത്തൽ, മജു കെ.എം, പി.ബാലകൃഷ്ണൻ, അബ്ദുൽ ഷുക്കൂർ, വെള്ളിയാം തോട്ട് ഉണ്ണികൃഷ്ണൻ, പി.ചാത്തപ്പൻ മാസ്റ്റർ, ടി.വി.സാദിഖ്, മനോജ് കുമാർ സി (വിദ്യാഭ്യാസ ഉപഡയറക്ടർ, കോഴിക്കോട്), സുധ പി.പി (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, കൊയിലാണ്ടി), ഉണ്ണികൃഷ്ണൻ കെ (ബി.പി.സി, പന്തലായനി), പ്രനീത ടി.കെ (സി.ഡി.എസ് ചെയർപേഴ്സൺ),
പ്രകാശൻ കെ.പി, ഉണ്ണികൃഷ്ണൻ പി, കുഞ്ഞബ്ദുള്ള നൊച്ചാട്, കുനിമ്മൽ അഹമ്മദ് ഹാജി, അബ്ദുൽ നിസാർ (പ്രധാനാധ്യാപകൻ) എന്നിവർ സംസാരിച്ചു.