ചേമഞ്ചേരിയിലെ കെ.കെ.ചാത്തു ഏട്ടന്‍ സ്മാരക മന്ദിരം നാടിന് സമര്‍പ്പിച്ചു



ചേമഞ്ചേരി:
ചേമഞ്ചേരിയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന കെ.കെ.ചാത്തുവിന്റെ സ്മരണക്കായ് നിര്‍മിച്ച മന്ദിരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. ഒപ്പം കേരോത്ത് കണ്ടി ദാമോദരന്‍ നായര്‍ സ്മാരക ലൈബ്രറിയുടെ ഉദ്ഘാടനം ഡോ.സോമന്‍ കടലൂരും പാലിയേറ്റീവ് സെന്ററിന്റെ ഉദ്ഘാടനം കെ.കെ.മുഹമ്മദും നിര്‍വ്വഹിച്ചു.

മന്ദിരത്തില്‍ കെ.കെ.ചാത്തു, കോരോത്ത് കണ്ടി ദാമോദരന്‍ നായര്‍, പാല്യേക്കണ്ടി ശിവദാസന്‍ എന്നിവരുടെ ഫോട്ടോകള്‍ അനാഛാദനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ രവീന്ദ്രന്‍, ശാലിനി ബാലകൃഷ്ണന്‍, ദേവദാസന്‍ പി. എന്നിവര്‍ സംസാരിച്ചു. ഷിനു കെ.പി.സ്വാഗതവും വി.പി.രാജേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും ഗാനമേളയും നടന്നു.