‘യുവാക്കൾ കാർഷിക രംഗത്തേക്ക് കടന്നു വരണം’; എളാട്ടേരിയിൽ വിവിധ പാർട്ടികളിൽ നിന്ന് യൂത്ത് ഫ്രണ്ടിലേക്ക് വന്നവർക്ക് സ്വീകരണം
കൊയിലാണ്ടി: യുവാക്കൾ കാർഷികരംഗത്തെ കടന്നുവരണമെന്ന് യൂത്ത് ഫ്രണ്ട് (എം) കൺവെൻഷൻ ആവശ്യപ്പെട്ടു. കൃഷിയിലേക്കും കളികളിലേക്കും യുവാക്കൾ മാറിയാൽ മാത്രമേ മയക്കുമരുന്നു പോലുള്ള മാരക വിപത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ സാധിക്കൂ. അന്യാധീനപ്പെട്ട കളികൾ നാട്ടിൻപുറങ്ങളിലേക്ക് തിരിച്ചു വരണമെന്നും യൂത്ത് ഫ്രണ്ട് അഭിപ്രായപ്പെട്ടു.
ചെങ്ങോട്ടുകാവ് എളാട്ടേരിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് യൂത്ത് ഫ്രണ്ടിലേക്ക് വന്നവർക്ക് കൺവെൻഷനിൽ സ്വീകരണം നൽകി. പുതുതായി വന്നവർക്ക് ചടങ്ങിൽ മെമ്പർഷിപ്പ് നൽകി.
കൺവെൻഷൻ യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറൽ സെക്രട്ടറി ഇ.ടി.സനീഷ് ഉദ്ഘാടനം ചെയ്തു. വിഷ്ണുപ്രസാദ് അധ്യക്ഷനായി. സുധീഷ്, രാഗിൻ, അജയ് വിഷ്ണു, വിനോദൻ, അൻവിൻ, ജയൻ എന്നിവർ പ്രസംഗിച്ചു.