കേരള സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ്; കൊയിലാണ്ടിയിലെ ഉള്‍പ്പെടെ മേഖലാതലധര്‍മ്മസമര സംഗമങ്ങള്‍ നാളെ
കൊയിലാണ്ടി: വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 11ന് പെരിന്തല്‍മണ്ണയില്‍ വെച്ച് നടക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്‍ഫറന്‍സിന്റെ ഭാഗമായി കോഴിക്കോട് നോര്‍ത്ത് ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളില്‍ നാളെ ധര്‍മ്മസമര സംഗമങ്ങള്‍ നടക്കും. ജില്ലാതല ഉദ്ഘാടനം ബാലുശ്ശേരിയില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി നിര്‍വഹിക്കും. റഷീദ് കുട്ടമ്പൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.
വടകര മണ്ഡലത്തില്‍ വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ഷഹബാസ് കെ അബ്ബാസ്, പൂനൂര്‍ മണ്ഡലത്തില്‍ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാരിസ് കായക്കൊടി, കൊയിലാണ്ടിയില്‍ ഷാഫി സബാഹി, പേരാമ്പ്രയില്‍ ഇര്‍ഫാന്‍ സ്വലാഹി, പയ്യോളിയില്‍ അംജദ് മദനി തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വിവിധ മത – സാമൂഹ്യ-രാഷ്ട്രീയ നേതാക്കള്‍ ധര്‍മ്മസമരസംഗമങ്ങളില്‍ പ്രസംഗിക്കും.