പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണം; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മൂടാടി യൂണിറ്റ്
മൂടാടി: പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മൂടാടി യൂണിറ്റ്. പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെയും ക്ഷേമ ആശ്വാസത്തിന്റെയും കുടിശ്ശിക ഉടന്‍ ലഭ്യമാക്കാന്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൂടാതെ കൊയിലാണ്ടി സബ് ട്രഷറി അരങ്ങാടത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ ട്രഷറി കെട്ടിട നിര്‍മ്മാണം കൊയിലാണ്ടിയില്‍ ആരംഭിച്ചിട്ടില്ലെന്നും ട്രഷറി നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചടങ്ങില്‍ മുതിര്‍ന്നവര്‍ക്ക് ആദരവും പുതിയ മെമ്പര്‍മാര്‍ക്ക് സ്വീകരണവും നല്‍കി കൈത്താങ്ങ് സഹായ വിതരണവും നടന്നു.
ബ്ലോക്ക് പ്രസിഡണ്ട് എന്‍.കെ.കെ മാരാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു പ്രസിഡണ്ട് ചേനോത്ത് ഭാസ്‌കരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടി. സുരേന്ദ്രന്‍ മാസ്റ്റര്‍, എ. ഹരിദാസ,് പി.എന്‍ ശാന്തമ്മ ടീച്ചര്‍, പി. ശശീന്ദ്രന്‍, കെ.പി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.