‘ആരോഗ്യ പരിപാലനത്തില്‍ ഭക്ഷണ ശീലം പരമ പ്രധാനം’; സൗജന്യ നേത്രപരിശോധനയും തിമിരനിര്‍ണ്ണയ ക്യാമ്പുമായി കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം


അരിക്കുളം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം ഒപ്പം പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം അഡീഷണല്‍ ഹെല്‍ത്ത് ഡയരക്ടര്‍ ഡോ: പിയുഷ് എം. നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ മാത്രമേ ആരോഗ്യം നിലനിര്‍ത്തി ജീവിതശൈലീ രോഗങ്ങളെ അകറ്റാന്‍ കഴിയുകയുള്ളു എന്ന് പിയുഷ് എം. നമ്പൂതിരിപ്പാട് പ്രസ്താവിച്ചു.

പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയില്‍ കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുമായി സഹകരിച്ച് നേത്ര രോഗ തിമിര നിര്‍ണയ ക്യാമ്പ് നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ വി.വി.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ. ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ മാസ്റ്റര്‍ എം. രാമാനന്ദന്‍, സത്യന്‍ തലയഞ്ചേരി, രാമചന്ദ്രന്‍ നീലാംബരി, ടി. രാരുക്കുട്ടി, കെ.കെ. ബാലന്‍, എ.കെ. കാര്‍ത്ത്യായനി, ട്രിനിറ്റി പി.ആര്‍.ഒ. കെ.കെ. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.