‘പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കുക’; കൊയിലാണ്ടിയിൽ കെ.എസ്.എസ്.പി.യുവിന്റെ വാർഷിക സമ്മേളനം
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ( കെ.എസ്.എസ്.പി.യു) കൊയിലാണ്ടി ബ്ലോക്ക് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. പെൻഷൻകാരുടെ പ്രായാധിക്യവും ശാരീരിക അവശതകളും പരിഗണിച്ചെങ്കിലും സർക്കാർ പ്രഖ്യാപിച്ച പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കുക, മെഡി സെപ്പ് പദ്ധതിയിലെ നിലവിലെ അപാകതകൾ പരിഹരിച്ച് പദ്ധതി കുറ്റമറ്റ രീതിയിൽ തുടരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കട്ടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് രാജൻ പി.വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീധരൻ അമ്പാടി വാർഷിക റിപ്പോർട്ടും, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി സൗദാ മിനി സംഘടനാ റിപ്പോർട്ടും, ട്രഷറർ അണേല ബാലകൃഷ്ണൻ മാസ്റ്റർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കൈത്താങ്ങ് വിതരണം ജില്ലാസെക്രട്ടറി കെ.പി. ഗോപിനാഥൻ നിർവ്വഹിച്ചു.
മുതിർന്ന മെമ്പർ കായലാട്ട് നാരായണൻ മാസ്റ്ററെ സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി പൊന്നാട അണിയിച്ചു. എൻ.കെ വിജയഭാരതി, കെ.പി ഗോപിനാഥൻ, പി സുധാകരൻ മാസ്റ്റർ, കെ. സുകുമാരൻ മാസ്റ്റർ, എം.എം ചന്ദ്രൻ മാസ്റ്റർ, എം. നാരായണൻ എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മറ്റി മെമ്പർ വി.പി നാണു മാസ്റ്റർ ഭരണാധികാരിയായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി രാജൻ പി.വി, സെക്രട്ടറിയായി ശ്രീധരൻ അമ്പാടി , ട്രഷററായി എം. നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു.
Summary: kerala state pensioner union meeting at Koyilandy