സംസ്ഥാനതലത്തില്‍ ചുമതലയേറ്റ പുതിയ ഭാരവാഹികളെ അനുമോദിച്ച് കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി


കൊയിലാണ്ടി: കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു. കോഴിക്കോട് ജില്ല പ്രസിഡണ്ട് ലഫ് കേണല്‍ ജയദേവന്‍ സംസ്ഥാന പ്രസിഡണ്ട് ആവുകയും മുന്‍ ജില്ലാ സെക്രട്ടറി പ്രകാശന്‍ കാക്കൂര്‍ സംസ്ഥാന തിരഞ്ഞെടുപ്പു അംഗമായതിനാലാണ് അനുമോദന ചടങ്ങ് നടത്തിയത്.

കേണല്‍ ജയദേവനെയും, പ്രകാശന്‍ കാക്കൂരിനെയും ഹാരാര്‍പ്പണം ചെയ്തും പൊന്നാട അണിയിച്ചും അനുമോദനം നല്‍കി. ബ്ലോക്ക് പ്രസിഡണ്ട് ഇ.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഒഫ്‌സറ്റിംഗ് പ്രസിഡണ്ട് ജയരാജന്‍, സെക്രട്ടറി അജിത്ത് കുമാര്‍ ഇളയിടത്ത്, ട്രഷറര്‍ സദാനന്ദന്‍, പി.എം ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍, ജില്ലാ വനിതാ വിംഗ് പ്രസിഡണ്ട് ഊര്‍മ്മിള രാജഗോപാല്‍, ബ്ലോക്ക് പ്രസിഡണ്ട് സുബിജമനോജ് എന്നിവര്‍ ആശംസ നേര്‍ന്നു. ബ്ലോക്ക് സെക്രട്ടറി ശ്രീശന്‍കാര്‍ത്തിക സ്വാഗതവും, ട്രഷറര്‍ പ്രേമാനന്ദന്‍ തച്ചോത്ത് നന്ദിയും രേഖപ്പെടുത്തി. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.