കോഴിക്കോട് വരുന്നു, വിദേശമാതൃകയിൽ കേരളത്തിലെ ആദ്യ ട്രമ്പറ്റ് ജങ്ഷൻ; ഇനി ഒരു ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് മറ്റുവാഹനങ്ങളെ മറികടക്കാതെ ഏതുഭാഗത്തേക്കും വേണമെങ്കിലും പോകാം


Advertisement

കോഴിക്കോട്: ജില്ലയും ഹൈടെക് ആവുകയാണ്, വിദേശ രാജ്യങ്ങളുടെ മാതൃകയിൽ കോഴിക്കോടെത്തുന്നു, കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല. ഇനി വാഹനങ്ങൾക്ക് പരസ്പരം കൂട്ടിമുട്ടാതെ ജംഗ്ഷനുകളിലൂടെ കടന്നു പോകാം.

ഗതാഗതത്തിനു തടസ്സമില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിനും, കൂടുതൽ സുരക്ഷിതമാക്കുന്നതിനും വേണ്ടിയാണ് ഇത്തരം കവലകൾ നിർമ്മിക്കുന്നത്. ഒരു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെ മറികടക്കാതെ ട്രമ്പറ്റ് ഇന്റർചേഞ്ചിലൂടെ എവിടെയും പോകാൻ കഴിയും എന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ പറഞ്ഞു.

Advertisement

ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും നിർദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഹൈവേയും സംഗമിക്കുന്ന പന്തീരാങ്കാവിനടുത്തുള്ള ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റർചേഞ്ച് നിർമ്മിക്കുന്നത്. ഒരു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് മറ്റ് വാഹനങ്ങളെ മറികടക്കാതെ ട്രമ്പറ്റ് ഇന്റർചേഞ്ചിലൂടെ എവിടെയും പോകാൻ കഴിയുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ പറഞ്ഞു.

Advertisement

രണ്ട് പ്രധാന ദേശീയപാതകളുടെ സംഗമസ്ഥാനത്താണ് ട്രമ്പറ്റ് ഇന്റർസെക്ഷൻ നിർമ്മിക്കുന്നത്. ഇരിങ്ങല്ലൂരിൽ നാല് ചെറിയ മേൽപ്പാലങ്ങളും ഒരു വലിയ മേൽപ്പാലവും ആവും ഉണ്ടാവുക. കോഴിക്കോട് ബൈപ്പാസിലാണ് വലിയ മേല്‍പ്പാലമുണ്ടാവുക. വാഹനങ്ങൾ മേൽപ്പാലങ്ങളിലൂടെ ആവും കടന്നുപോവുക.

Advertisement

ബെംഗളൂരുവിലെ കെംബഗൗഡ വിമാനത്താവളത്തിലേക്കുള്ള ദേശീയ പാത ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ട്രമ്പറ്റ് നിർമ്മിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരമൊരു പരീക്ഷണം ഇതാദ്യമായാണ്. കാത്തിരിക്കാം ജില്ലാ വികസനത്തിന്റെ മുഖമുദ്രയാവുന്ന നാളുകൾക്കായി.