‘സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുക, ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് തസ്തിക ആശുപത്രികളില്‍ നിര്‍ബന്ധമാക്കണം’; ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം
കുറ്റ്യാടി: കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) കോഴിക്കോട് ജില്ലാ സമ്മേളനം കുറ്റ്യാടിയില്‍ സംഘടിപ്പിച്ചു. ഡോ.ഡി. സച്ചിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഔഷധ വില വര്‍ദ്ധന നീക്കം പിന്‍വലിക്കുക, ജീവന്‍ രക്ഷാ മരുന്നുകളുടെ നികുതികള്‍ പിന്‍വലിക്കുക, സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്തുക.
എന്നീ ആവശ്യങ്ങള്‍ സമ്മേളനം ഉന്നയിച്ചു.
ആന്റിബയോടിക് മരുന്നുകളുടെ അമിത ഉപയോഗവും , ദുരുപയോഗവും ആരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കാന്‍ പോവുന്നതെന്നും പല മരുന്നുകളുടെയും അനാവശ്യമായ ഉപയോഗവും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് തസ്തികകള്‍ എല്ലാ ആശുപത്രികളിലും നിര്‍ബന്ധമാക്കണമെന്ന് കുറ്റ്യാടിയില്‍ നടന്ന കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സ്വാഗത സംഘം ചെയര്‍മാന്‍ കരുണാകരന്‍ കുറ്റ്യാടി അധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പ്രവീണ്‍, ടി. സുഹൈബ്, ജയന്‍ കോറോത്ത്, ഷറഫുനീസ. പി, നജീര്‍.എം.ടി, സുനില്‍കുമാര്‍.കെ, എം, ഷജിന്‍, എം.ഷീജ റിജേഷ്, എന്‍.പ്രജന എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ഗലീലിയോ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എന്‍.സിനീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സമ്മേളനത്തില്‍ പ്രസിഡണ്ടായി ഷറഫുന്നീസ.പി, സുകുമാരന്‍ ചെറുവത്ത് വൈസ് പ്രസിഡണ്ടായി അരുണദാസ്, സെക്രട്ടറിയായി എന്‍. സിനീഷ്, ഷജിന്‍.എം, ജോയിന്റ് സെക്രട്ടറിയായി ഷെറിന്‍ കുമാര്‍ എം, ട്രഷററായി സുനില്‍കുമാര്‍ കെ.എം എന്നിവര്‍ ചുമതലയേറ്റു.
Summary: Kerala Private Pharmacists Association (KPPA) organized Kozhikode District Conference at Kuttyadi.