ജീവദ്യുതി പോള്‍ ബ്ലഡ് പദ്ധതിയുമായി കേരള പൊലീസും എന്‍.എസ്.എസ് യൂണിറ്റും; വാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രക്തദാന ക്യാമ്പ്


Advertisement

നടുവത്തൂര്‍: ശ്രീവാസുദേവ ആശ്രമം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരള പോലീസും സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് സംയുക്തമായി നടത്തുന്ന ജീവദ്യുതി പോള്‍ ബ്ലഡ് പദ്ധതി എം.വി.ആര്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടുകൂടിയാണ് നടത്തിയത്.

Advertisement

ക്യാമ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് ടി.ഇ.ബാബു ഉദ്ഘാടനം ചെയ്തു. കെ.പി.വിനീത് അധ്യക്ഷത വഹിച്ചു. എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. വഫിയ മുഖ്യാതിഥിയായി പങ്കെടുത്തു. എം.വി.ആര്‍ ക്യാന്‍സര്‍ സെന്റര്‍ ബ്ലഡ് ഡൊണേഷന്‍ ടീം ലീഡര്‍ അജയ്, എന്‍.എസ്.എസ് ലീഡര്‍ സായന്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സംസാരിച്ചു.

Advertisement

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി സ്വാഗതവും അഹമ്മദ് ജാസിം നന്ദിയും പ്രകാശിപ്പിച്ചു. ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് മികച്ച പ്രതികരണം ഉണ്ടാക്കി.

Advertisement

Summary: Kerala Police and NSS Unit with Jeevadyuti Pole Blood Initiative