കൊയിലാണ്ടിയിൽ കേരള പത്മശാലിയ 44 മത് സംസ്ഥാന കൗൺസിൽ സമ്മേളനം സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള പത്മശാലിയ 44 മത് സംസ്ഥാന കൗൺസിൽ സമ്മേളനം കൊയിലാണ്ടി നടന്നു. കൈരളി ഓഡിറ്റോറിയത്തിൽ ചടങ്ങ് മുൻമന്തിയും എംഎൽഎയുമായ എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കേരളപത്മശാലിയ സംസ്ഥാന പ്രസിഡണ്ട് പി വിശ്വംഭരൻപിള്ള അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി വി കരുണാകരൻ സ്വാഗതവും കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സെക്രട്ടറി സി സുനിതൻ നന്ദിയും പറഞ്ഞു.
സർക്കാർ പിന്നോക്ക നയം പ്രഖ്യാപിക്കുക, സംസ്ഥാനത്ത് ജാതി ഉൾപ്പെടുത്തി സെൻസസ് നടപ്പിലാക്കുക,ഓ ഇ സി പൂർണ്ണപദവി അനുവദിക്കുക, പി എസ് സി സർക്കാർ നിയമനങ്ങളിലെ റൊട്ടേഷൻ ചാർട്ട് പിൻവലിക്കുക, കൈത്തറിമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ അടിയന്തിരമായി സ്വീകരിക്കുക, യൂണിഫോം ഉൽപാദിപ്പിച്ച വകയിലെ കൂലി ഇനത്തിലും ഇൻസെന്റീവ് കുടിശ്ശികയും കൊടുത്ത് തീർക്കുക, അടുത്തിടെ 6600 ഓളം താൽക്കാലിക നിയമനങ്ങൾ നടന്നതായി മനസ്സിലാക്കുന്നു ഇതിലൊന്നും സംവരണ തത്വം പാലിക്കപ്പെട്ടിട്ടില്ല.ആയതിനാൽ ഇപ്പോൾ നിയമനം നേടിയവരെ ഒഴിവാക്കി സംവരണ തത്വം പാലിച്ച് കൊണ്ട് മാത്രം നിയമനം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നു, എന്നീ ആവശ്യങ്ങൾ പ്രമേയമായി പാസാക്കി. 250 കൗൺസിലർമാർ പങ്കെടുത്തു