കേരള പത്മശാലിയ സംഘം 44,മത് സംസ്ഥാന കൗണ്‍സില്‍ യോഗം ജൂണ്‍’22, 23 തിയ്യതികളില്‍ കൊയിലാണ്ടിയില്‍
കൊയിലാണ്ടി: കേരള പത്മശാലിയ സംഘം 44 മത് സംസ്ഥാന കൗണ്‍സില്‍ യോഗം ജൂണ്‍’22, 23 തിയ്യതികളില്‍ കൊയിലാണ്ടിയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൈത്തറി കുല തൊഴിലായി സ്വീകരിച്ച ശാലിയ, പട്ടാര്യ, ദേവാംഗ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനമായ പത്മശാലിയ സംഘത്തില്‍ 20 ലക്ഷത്തോളം അംഗങ്ങള്‍ സംഘടനയിലുള്ളതായി സംസ്ഥാന നേതാക്കള്‍ പറഞ്ഞു.
കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ 22 , 23 തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള. വിവിധ യൂണിറ്റുകളില്‍ നിന്നായി 400 ഓളം കൗണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുക്കും, ‘ ജാതി സംവരണം വേണ്ട ജനസംഖ്യ ആനുപാതിക സംവരണത്തിന് ജാതി സെന്‍സസ് നടത്തുക, ഒ.ഇ.സി. പൂര്‍ണ്ണ പദവി അനുവദിക്കുക, റിബേറ്റ് ഇനത്തില്‍ പ്രൈമറി സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക അനുവദിക്കുക, ഫ്‌ലോട്ടിങ്ങ് റിസര്‍വേഷനെതിരെയുള്ള കള്ളകളികള്‍ അവസാനിപ്പിക്കുക. സംവരണനഷ്ടം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെടും.
23 ന് മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംസ്ഥാന ജന.സെക്ര.. വി.വി. കരുണാകരന്‍, സംസ്ഥാന സെക്രട്ടറി കെ.പി. കരുണാകരന്‍, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രവീന്ദ്രന്‍ മാസ്റ്റര്‍, കെ. സുകുമാരന്‍ ,വി.എം. രാഘവന്‍, സി. സുനീതന്‍, എം.വി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.