കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനം; കൊടിമര ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം


Advertisement

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ കൊടിമര ജാഥയ്ക്ക് കൊയിലാണ്ടി ടൗണിൽ സ്വീകരണം നൽകി. രാവിലെ ഒഞ്ചിയത്തെ സി എച്ച് അശോകൻ സ്മൃതിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച സംസ്ഥാന സെക്രട്ടറി ആർ സാജൻ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ് നായർ, സംസ്ഥാന കമ്മിറ്റി അംഗം സി ഗാഥ എന്നിവർ അംഗങ്ങളുമായ ജാഥയ്ക്കാണ് സ്വീകരണം നൽകിയത്.

Advertisement

സ്വാഗത സംഘം ചെയർമാൻ സി അശ്വിനീദേവ് അധ്യക്ഷനായി. കൺവീനർ സി ജി സജിൽ കുമാർ സ്വാഗതം പറഞ്ഞു. എരിയ സെക്രട്ടറി എസ് കെ ജെയ്സി നന്ദി പറഞ്ഞു.

Advertisement
Advertisement