ക്രിസ്തുമസ് വരവേല്‍ക്കാന്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും; ന്യൂയര്‍ ഖാദി മേളയ്ക്ക് ബാലുശ്ശേരിയില്‍ തുടക്കം
ബാലുശ്ശേരി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ക്രിസ്തുമസ് പുതുവത്സര ഖാദി മേളയ്ക്ക് തുടക്കമായി. ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഖാദി വസ്ത്രങ്ങല്ക്ക് 30 ശതമാനം ഗവണ്മെന്റ് റിബേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
കെ.എം. സച്ചിന്‍ദേവ് എം.എല്‍.എ മേളയുടെ ജില്ലാതല ഉദ്ഘാടനം ബാലുശ്ശേരി അറപ്പീടികയിലുള്ള ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമില്‍ നിര്‍വ്വഹിച്ചു.
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഖാദി വിപണനം ശക്തിപ്പെടുത്തുന്നതിന് പുതുതായി ആവിഷ്കരിച്ച ഖാദി ലവേഴ്സ് നെറ്റ് വര്‍ക്ക് പദ്ധതിയില്‍ ജില്ലയില്‍ ആദ്യത്തെ നെറ്റ് വര്‍ക്കിന്റെ ഔപചാരിക ഉദ്ഘാടനവും നെറ്റ് വര്‍ക്ക് അംഗങ്ങള്‍ക്ക് ഖാദി വസ്ത്രം നല്‍കികൊണ്ട് എം.എല്‍.എ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി. പ്രേമ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി സാഹിര്‍, പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം ഷൈബാഷ് കുമാര്‍, ഖാദി ബോര്‍ഡ് അംഗം സാജന് തൊടുക തുടങ്ങിയവര്‍ പങ്കെടുത്തു. ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷ് സ്വാഗതവും പ്രൊജക്ട് ഓഫീസര്‍ കെ.ഷിബി നന്ദിയും പറഞ്ഞു.