കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കൊയിലാണ്ടി യൂണിറ്റ് കൊയിലാണ്ടിയില്‍ പുതിയ ഓഫീസ്; ഉദ്ഘാടനത്തിനൊപ്പം പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും



കൊയിലാണ്ടി: നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ കൊയിലാണ്ടിയില്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ( KHRA ) കൊയിലാണ്ടി യൂനിറ്റിന് പുതിയ ഓഫീസായി. ഓഫീസ് ഉദ്ഘാടനം കെ.എച്ച്.ആര്‍.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.സുഗുണന്‍ നിര്‍വ്വഹിച്ചു.

കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍മാരായ മനോജ് പയറ്റുവളപ്പില്‍, വി.പി ഇബ്രാഹിം കുട്ടി, കെ.എച്ച്.ആര്‍.എ ജില്ലാ പ്രസിഡണ്ട് രൂപേഷ് ആര്യഭവന്‍, കെ.എം.എ പ്രസിഡണ്ട് നിയാസ് കെ.കെ , KVVES ഭാരവാഹി റിയാസ്, കെ.എച്ച്.ആര്‍.എ സംസ്ഥാന സെക്രട്ടറി സില്‍ഹാദ് ,ജില്ലാ ട്രഷറര്‍ ബഷീര്‍, വര്‍ക്കിംങ്ങ് പ്രസിഡണ്ട് ഹുമയൂണ്‍ കബീര്‍ കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് ഗണേഷന്‍, യൂണിറ്റ് സെക്രട്ടറി സാദിഖ് സഹാറ തുടങ്ങിയ കെ.എച്ച്.ആര്‍.എ ഭാരവാഹികളും പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓഫീസില്‍ കേക്ക് മുറിച്ചാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.

അതോടനുബന്ധിച്ച് കൊയിലാണ്ടി ടൗണില്‍ കെ.എച്ച്.ആര്‍.എ യുടെ സംസ്ഥാന, ജില്ലാ നേതാക്കളുടെയും, യൂണിറ്റ് അംഗങ്ങളും പങ്കെടുത്ത പ്രകടനവും നടന്നു. ശേഷം കൊയിലാണ്ടി രംഭ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ വിജി വില്‍സണ്‍, കൊയിലാണ്ടി നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിഷാദ്, കൊയിലാണ്ടി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അമ്യത തുടങ്ങിയവര്‍ ഹോട്ടല്‍, റസ്റ്റോറന്റ്, ബേക്കറി, കൂള്‍ബാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. തുടര്‍ന്ന് ഇവര്‍ക്കുള്ള സ്‌നേഹാദരം ജില്ലാ പ്രസിഡണ്ട് രൂപേഷ്, ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍, ജില്ലാ ട്രഷറര്‍ ബഷീര്‍ എന്നിവര്‍ നല്‍കി.

തുടര്‍ന്ന് കൊയിലാണ്ടി യൂണിറ്റ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടന്നു. ജനറല്‍ ബോഡിയില്‍ പഴയകാല കച്ചവടക്കാരായ കുഞ്ഞിരാമന്‍ രംഭ, ആലിക്കുട്ടി സംഗമം, ഹംസ ബോംബേ ടീസ്റ്റാള്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു കെ.എച്ച്.ആര്‍.എ അംഗങ്ങളുടെ മക്കളില്‍ നിന്ന് ഉന്നത വിജയം നേടിയ ഫാത്തിമ നഫ്ലയ്ക്കുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.സുഗുണന്‍ നല്‍കി അനുമോദിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് സുഗുണന്‍, സംസ്ഥാന സെക്രട്ടറി സിന്‍ഹാദ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്ന് നടന്ന യൂണിറ്റ് ജനറല്‍ ബോഡി യോഗം യൂണിറ്റ് പ്രസിഡണ്ട് ഗണേഷന്റെ അദ്ധ്യക്ഷതയില്‍ നടന്നു. യൂണിറ്റ് സെക്രട്ടറി സാദിഖ് വാര്‍ഷിക റിപ്പോര്‍ട്ടും, യുനിറ്റ് ട്രഷറര്‍ ശിര്‍ഷാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ശേഷം പഴയ കമ്മിറ്റി പിരിച്ച് വിട്ട് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

രക്ഷധികാരി: ഉല്ലാസ് രാരിസണ്‍.
പ്രസിഡണ്ട്: ഗണേഷന്‍ ഐശ്വര്യ.
സെക്രട്ടറി: സാദിഖ് ടി.വി സഹാറ.
ട്രഷറര്‍: ശിര്‍ഷാദ് ശാന്ത ഹോട്ടല്‍.
വര്‍ക്കിങ്ങ് പ്രസിഡണ്ട്: മുഹമ്മദലി.