കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ജൂലൈ 11ന്; പ്രതിഷേധ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും ഭാഗമായി കൊയിലാണ്ടിയില്‍ വാഹന പ്രചരണ ജാഥയെത്തി


കൊയിലാണ്ടി: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11ന് കാലത്ത് നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും ഭാഗമായി യൂണിറ്റുകളില്‍ നടത്തുന്ന വാഹന പ്രചരണ ജാഥക്ക് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കി.

യുണിറ്റ് പ്രസിഡണ്ട് ഗണേഷിന്റെ നേതൃത്വത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും യാത്ര കോര്‍ഡിനേറ്ററുമായ പവിത്രന്‍ കുറ്റ്യാടിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവും ജില്ലാ സുരക്ഷാ പദ്ധതി ചെയര്‍മാരുമായ സാദിഖ് കൊയിലാണ്ടിയാണ് ഷാള്‍ അണിയിച്ചത്.

യുണിറ്റ് ഭാരവാഹികളായ അജീഷ് മോഡേണ്‍, സുനില്‍ കുമാര്‍ ഫ്രൂട്ട്‌ലാന്റ്, രാമകൃഷ്ണന്‍ രജിത എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.