ഇത്തവണ വിഷുവിന് ജൈവപച്ചക്കറി വിഭവങ്ങളായാലോ? കൊയിലാണ്ടിയില്‍ വിഷു ചന്തയുമായി കേരള കര്‍ഷക സംഘം
കൊയിലാണ്ടി: കേരള കര്‍ഷക സംഘം കൊയിലാണ്ടി സെന്‍ട്രല്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി ടൗണില്‍ ജൈവപച്ചക്കറി വിഷു ചന്ത സംഘടിപ്പിച്ചു. ടൗണിഹാളിന് സമീപത്ത് നടക്കുന്ന ചന്ത ഇന്ന് രാത്രി ഏഴ് മണിയോടെ അവസാനിക്കും.
വെള്ളരി, ചീര, തക്കാളി, മാമ്പ്, ചേന, പടവലം, മത്തന്‍, ഇളവന്‍, വഴുതിന, മുരിങ്ങ തുടങ്ങിയ പച്ചക്കറി ചന്തയിലുള്ളത്. മേഖലയിലെ വിവിധഭാഗങ്ങളിലുള്ള ജൈവ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പച്ചക്കറികള്‍ പരമാവധി വില കുറച്ചാണ് ഇവിടെ വില്‍ക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
ചന്ത സി.രാമകൃഷ്ണന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കര്‍ഷക സംഘം ഏരിയാ കമ്മറ്റി അംഗം പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. നട്ടേലക്കണ്ടി രവീന്ദ്രന് ആദ്യ വില്പന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എ.ലളിത, സി.അപ്പുക്കുട്ടി ടി.ഗിരീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.കെ. രഘുനാഥ് സ്വാഗതവും സി.കെ.സജീവന്‍ നന്ദിയും പ്രകാശിപ്പിച്ചു.
Summary: Kerala Farmers’ Association holds Vishu market in Koyilandy