അരിക്കുളം സി.ഡി.എസില്‍ ഇനി ചിക്കനും ലഭ്യമാകും; ‘കേരള ചിക്കന്‍’ ഔട്ലറ്റിന് തുടക്കം
അരിക്കുളം: പന്തലായനി ബ്ലോക്കിലെ അരിക്കുളം സി.ഡി.എസില്‍ കേരള ചിക്കന്‍ ഔട്ലറ്റ് ആരംഭിച്ചു. ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം
പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണന് നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.പി. രജനി ആദ്യ വില്പന നടത്തി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സ്വാഗതം പറഞ്ഞു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. സുഗതന് മാസ്റ്റര്‍ അധ്യക്ഷ സ്ഥാനം വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഐശ്വര്യ ശ്രീനിവാസന് പദ്ധതി വിശദീകരണം നടത്തി.
സി.ഡി.എസ് മെമ്പര്‍മാര്‍, വാര്‍ഡ് ജനപ്രതിനിധികള്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ ഷീന നന്ദി അറിയിച്ചു.