പുരയിടകൃഷി വ്യാപകമാക്കാനുള്ള പദ്ധതി പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കണം; കേരള ജൈവകര്‍ഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം പൂക്കാട് വെച്ച് സംഘടിപ്പിച്ചു


പൂക്കാട്: കേരള ജൈവകര്‍ഷക സമിതി കോഴിക്കോട് ജില്ലാ സമ്മേളനം പൂക്കാട് അഭയം സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു. ചടങ്ങില്‍ അക്ഷയശ്രീ അവാര്‍ഡ് ജേതാവ് ശ്രീ. പത്മനാഭന്‍ കണ്ണമ്പ്രത്തിനെ ചടങ്ങില്‍ ആദരിച്ചു. പുരയിടകൃഷി വ്യാപകമാക്കാനുള്ള പദ്ധതി പഞ്ചായത്ത് തലത്തില്‍ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കൂടാതെ നാടന്‍ വിത്തുകള്‍ കൃഷി ചെയ്ത് സംരക്ഷിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കാനുള്ള പദ്ധതി (BPKP) കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പത്മനാഭന്‍ കണ്ണമ്പ്രത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രസിഡണ്ടായി പത്മനാഭന്‍ കണ്ണമ്പ്രത്ത്, സെക്രട്ടറി സ്ഥാനത്തേയ്ക്ക് രവീന്ദ്രന്‍ .പി, ട്രഷറായി രാജേന്ദ്രന്‍ .വി എന്നിവരെ തിരഞ്ഞെടുത്തു. ഒ.എഫ്.എ.ഐ (OFAI) യുടെ അഖിലേന്ത്യാ പ്രസിഡണ്ട് കെ.പി ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി ഉണ്ണിഗോപാലന്‍, ടി.കെ. ജയപ്രകാശ്, പത്മനാഭന്‍ .യു, രാജേന്ദ്രന്‍ .വി തുടങ്ങിയവര്‍ സംസാരിച്ചു.