ചേമഞ്ചേരിയിലെ സംഗീതാസ്വാദക കൂട്ടായ്മ കേളി മ്യൂസിക് ക്ലബ്ബിന് ഇനി പുതിയ ഭാരവാഹികള്‍
ചേമഞ്ചേരി: ചേമഞ്ചേരിയിലെ സംഗീതാസ്വാദക കൂട്ടായ്മ കേളി മ്യൂസിക് ക്ലബ്ബിന്റെ അഞ്ചാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. കാപ്പാട് മുനമ്പത്ത് കേളി ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ഗഫൂര്‍ ചീനച്ചേരി, പ്രസിഡന്റായി വൈശാഖ് താവണ്ടിയെയും വൈസ് പ്രസിഡണ്ടായി ഷാഫി കാപ്പാട്, ജോയിന്റ് സെക്രട്ടറിയായി ഷാഹിദ താവണ്ടി എന്നിവരെ തിരഞ്ഞെടുത്തു.
ചേമഞ്ചേരിയിലെ പാട്ടുകാരുടേയും സംഗീതാസ്വാദകരും ഒത്തുചേര്‍ന്ന യോഗം എഴുത്തുകാരനും അധ്യാപകനുമായ ഷരീഫ് വി.കാപ്പാട് ഉദ്ഘാടനം ചെയ്തു. ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സമീജ് കാപ്പാട് മുഖ്യാതിഥിയായി. കേളി പ്രസിഡന്റ് അബ്ദുസ്സലാം വി.വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബില്‍ രാജ് താവണ്ടി സ്വാഗതം പറഞ്ഞു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒട്ടേറെ ഗായകര്‍ പങ്കെടുത്ത ചടങ്ങില്‍ തുടര്‍ന്ന് കേളി മ്യൂസിക് ക്ലബ്ബ് പ്രവര്‍ത്തകരുടെ കരോക്കെ ഗാനമേളയും അരങ്ങേറി.