‘ആഘോഷ വേളകളില്‍ ആപത്തുകള്‍ സൃഷ്ടിക്കരുത്’; ഓര്‍മ്മപ്പെടുത്തലുമായി മുചുകുന്നില്‍ പൊതുയോഗം നടത്തി കേളപ്പജി നഗര്‍ മദ്യനിരോധന സമിതി


മുചുകുന്ന്: ആഘോഷ വേളകള്‍ ആപത്തുകള്‍ ആകരുതെന്ന് ഓര്‍മിപ്പിച്ചു കൊണ്ട് കേളപ്പജി നഗര്‍ മദ്യനിരോധന സമിതി. അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന്റെ പ്രചാരണാര്‍ത്ഥമാണ് മദ്യനിരോധന സമിതി പൊതുയോഗം നടത്തിയത്.

മുചുകുന്ന് വടക്ക് പള്ളിക്കടുത്ത് നടന്ന പരിപാടി ഇമാം അബ്ദുസമദ് കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ചു കൊണ്ട് പുതുവര്‍ഷാഘോഷം പോലുള്ള അവസരങ്ങളില്‍ ആപത്തുകള്‍ ഉണ്ടാക്കരുതെന്ന് യോഗം ഓര്‍മപ്പെടുത്തി.

വി.എം.രാഘവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, വി.കെ.ദാമോദരന്‍, പുതുക്കുടി ഹമീദ് ഹാജി, ഇയ്യച്ചേരി പദ്മിനി എന്നിവര്‍ പ്രസംഗിച്ചു.