”കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം എങ്ങനെ തിരിച്ചറിയാം?” ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുമായി കീഴൂര്‍ ജാഗ്രതാ സമിതി
കീഴൂര്‍: കീഴൂര്‍ ജാഗ്രതാ സമിതിയുടെ അഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം എങ്ങിനെ തിരിച്ചറിയാം എന്ന വിഷയത്തെ കുറിച്ച് വടകര എക്സൈസ് പ്രവന്റീവ് ഓഫീസര്‍ സി.കെ.ജയപ്രസാദ് ക്ലാസെടുത്തു.
പയ്യോളി പോലീസ് സബ് ഇന്‍സ്പെക്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജാഗ്രതാ സമിതി ചെയര്മാന് കെ.ടി സത്യന് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കാര്യാട്ട് ഗോപാലന്, സിജിന പൊന്ന്യേരി, ഷൈമ മണന്തല എന്നിവര്‍ പ്രസംഗിച്ചു. കെ.സജീവന് സ്വാഗതവും എം.കെ ദേവദാസ് നന്ദിയും പറഞ്ഞു.