സ്വസ്ഥമായി ഇരുന്ന് വായിക്കാന്‍ ഹാളും റീഡിങ് റൂമും; കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയം ഇനി കൂടുതല്‍ സൗകര്യത്തോടെ


കൊയിലാണ്ടി: താലൂക്കിലെ മികച്ച ഗ്രന്ഥാലയമായി തെരഞ്ഞെടുക്കപ്പെട്ട കീഴരിയൂര്‍ വള്ളത്തോള്‍ ഗ്രന്ഥാലയം ഹാള്‍ ഉദ്ഘാടനം ചെയ്തു. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാളും റീഡിങ്ങ് റൂമും പണികഴിപ്പിച്ചത്.

ഗ്രന്ഥാലയം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മല അധ്യക്ഷയായിരുന്നു. പ്രശസ്ത സാഹിത്യകാരന്‍ ഡോ.സോമന്‍ കടലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.വി.രാജന്‍ മുഖ്യാതിഥിയായി.

മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.എം.രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഐ.സജീവന്‍, ഗ്രാമ പഞ്ചായത്ത് അംഗം ഫൗസിയ കുഴുമ്പില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഐ.ശ്രീനിവാസന്‍ സ്വാഗതവും വിനോദ് ആതിര നന്ദിയും പറഞ്ഞു. വായനശാലയിലെ ബാലവേദി അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.