‘റോഡ് വികസനം പറഞ്ഞ് ടി.പി.രാമകൃഷ്ണന്‍ ജനങ്ങളെ വഞ്ചിച്ചു’; കൊല്ലം-നെല്ല്യാടി- മേപ്പയ്യൂർ റോഡ് ഗതാഗതം താറുമാറാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധവുമായി കീഴരിയൂരിലെ യു.ഡി.എഫ്
കീഴരിയൂര്‍: റോഡ് വികസനം പറഞ്ഞ് എം.എല്‍.എ ടി.പി.രാമകൃഷ്ണന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും ഇനിയും കത്തു കാട്ടി പറ്റിക്കാന്‍ അനുവദിക്കില്ലെന്നും ഡി.സിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. മേപ്പയൂര്‍ കൊല്ലം റോഡ് ഗതാഗതം താറുമാറാക്കി ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കീഴരിയൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമരത്തിന് തുടക്കം കുറിച്ച് കീഴരിയൂര്‍ സെന്ററില്‍ നടന്ന സമര പ്രഖ്യാപന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തുക വകയിരുത്തിയ മേപ്പയൂര്‍- കൊല്ലം റോഡ് വികസനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനക്കമില്ല. ഇതിന് സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും. യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍
ടി.യു.സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി.പി.എ അസീസ്, ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, രാജീവ് തോമസ്, കെ.എം.സുരേഷ് ബാബു, കെ.സി.രാജന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കുറ്റിയായത്തില്‍ ഗോപാലന്‍, ഇ.രാമചന്ദ്രന്‍, പാറക്കീല്‍ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമരത്തിന്റെ രണ്ടാം ഘട്ടമായി ജൂലൈ 4 ന് കൊയിലാണ്ടി പി.ഡബ്ല്യൂഡി ഓഫീസിനു മുമ്പില്‍ യു.ഡി.എഫ് ധര്‍ണ്ണ നടത്തും.