മാലിന്യമുക്തം നവകേരളം; കൂട്ടായ പരിശ്രമത്തിനൊടുവില്‍ നൂറു ശതമാനം മാലിന്യമുക്ത പഞ്ചായത്തായി ലക്ഷ്യം കൈവരിച്ച് കീഴരിയൂര്‍ പഞ്ചായത്ത്


കീഴരിയൂര്‍: കോഴിക്കോട് ജില്ലയിലെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നൂറു ശതമാനം ലക്ഷ്യം കൈവരിച്ച പഞ്ചായത്തിനുള്ള ഉപഹാരം കീഴരിയൂര്‍ പഞ്ചായത്തിന് ലഭിച്ചു. നീണ്ട പത്ത് മാസത്തെ കഠിന പരിശ്രമത്തിലൊടുവിലാണ് പഞ്ചായത്തിന് മികച്ച് മാലിന്യമുക്ത പഞ്ചായത്തായി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഇരുപതോളം അംഗങ്ങള്‍ ചേര്‍ന്ന ഹരിത കര്‍മ്മ സേന വീടുകള്‍ കയറി ബോധവല്‍ക്കരണം നടത്തുകയും മാലിന്യങ്ങള്‍ കൃത്യമായി ശേഖരിക്കുകയും ചെയ്തിരുന്നു. വ്യാപാരകളുടെ യോഗം, കുടുംബശ്രീ മീറ്റിംങ്ങുകള്‍, തൊഴിലുറപ്പ്, ആശാ വര്‍ക്കര്‍മ്മാര്‍,സ്‌കൂളുകള്‍, അമ്പലം, പളളി മുതലായ പഞ്ചായത്തിലെ എല്ലാ മേഖലയിലുളളവരെയും പ്രത്യകം യോഗം വിളിച്ച് ചേര്‍ത്ത് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയിരുന്നു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ചു നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജാശശി സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിര്‍മലക്ക് നല്‍കി. പഞ്ചായത്ത് സെക്രട്ടറി കെ.അന്‍സാര്‍, പി.പി.സതി, കെ.കെ. പ്രവിത, വി.ബി ജില ഹരിത കര്‍മ സേനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.