ഇന്ത്യൻ ചരിത്രത്തിലെ അഭിമാന നിമിഷം; റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേർന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി


കീഴരിയൂർ: കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 76 ാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ ദേശീയ പതാക ഉയർത്തി.

ഭരണഘടനാ സംരക്ഷണ സദസ്സ് ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ചുക്കോത്ത് ബാലൻ നായർ, ശശി പാറോളി, ജി.പി പ്രീജിത്ത്, രജിത കെ.വി, എം.എം രമേശൻ, സുലോചന സിറ്റാഡൽ, പി.കെ ഗോവിന്ദൻ, എൻ.ടി ശിവാനന്ദൻ, കെ.കെ വിജയൻ, ദീപക് കൈപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Description: Keezhriyur Mandal Congress Committee participated in the Republic Day celebrations