മന്‍മോഹന്‍ സിങ്ങിന്റെ ഓര്‍മ്മകളില്‍ കീഴരിയൂര്‍; അനുശോചനം രേഖപ്പെടുത്തി സര്‍വ്വകക്ഷി യോഗം


കീഴരിയൂര്‍: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ.മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ കീഴരിയൂരില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ അധ്യക്ഷത വഹിച്ചു. എം.എം രമേശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

എം.എം രവീന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍), ഇടത്തില്‍ ശിവന്‍, കെ.ടി രാഘവന്‍, ടി.യു.സൈനുദ്ദീന്‍ ,ടി. കുഞ്ഞിരാമന്‍, ടി.കെ.വിജയന്‍, ടി.കെ.ഗോപാലന്‍, കെ.കെ.ദാസന്‍, ഒ.കെ.കുമാരന്‍, രജിത.കെ.വി, ഇ.എം.മനോജ്, പി.കെ.ഗോവിന്ദന്‍, കെ.ജലജ, ഷിനില്‍.ടി.കെ, സുലോചന സിറ്റാഡല്‍, കെ.കെ.വിജയന്‍ പ്രസംഗിച്ചു.

Summary: Keezhriyur in Manmohan Singh’s memories; An all-party meeting expressed condolences