ഇനി ഉത്സവനാളുകള്‍; കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്രോത്സവം കൊടിയേറി


Advertisement

കീഴരിയൂർ: കീഴരിയൂർ എളമ്പിലാട്ടിടം പരദേവതാ ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പന്ന്യം വള്ളി ഇല്ലത്ത് മുരളീധരൻ ഭട്ടതിരിപ്പാടിൻ്റെയും മേൽശാന്തി നീലമനചന്ദ്രകാന്തൻ എമ്പ്രാന്തിരിയുടെയും മുഖ്യകാർമികത്വത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡണ്ട്‌ സത്യൻ ചെറുവത്ത്, സെക്രട്ടറി ടി.എം പ്രജേഷ് മനു, ദേവസ്വം എക്സിക്യുട്ടീവ് ഓഫിസർ വസന്തകുമാരി, ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികൾ എന്നിവര്‍ നേതൃത്വം നൽകി.

Advertisement

ഉത്സവത്തിന്റെ ഭാഗമായി 4ന് രാവിലെ 9 മുതൽ 12 വരെ മലബാർ മെഡിക്കൽ കോളജിൻ്റ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. 5ന് ദീപാരാധന, നൃത്തസന്ധ്യ, 6ന് രാത്രി 7മണിക്ക്‌ ജില്ലാ മെഡിക്കൽ ഓഫിസർ പിയൂഷ് നമ്പൂതിരിപ്പാടിൻ്റെ പ്രഭാഷണം. തുടർന്ന് തിരുവനന്തപുരം വിനോദ് വെഞ്ഞാറമൂട് നയിക്കുന്ന സൂപ്പർ മെഗാഷോ എന്നിവ നടക്കും.

Advertisement

7ന് രാത്രി നട്ടത്തിറ, തുടർന്ന് ക്ഷേത്ര തിരുമുറ്റം കല്ലുപതിക്കൽ സമർപ്പണം – മലബാർ ദേവസ്വം ബോർഡ് കമീഷണർ ടി.സി ബിജു. കിടപ്പു രോഗികൾക്കുള്ള  ധനസഹായ വിതരണം – പിഷാരികാവ് ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത്‌ വേണുഗോപാൽ, രാത്രി 8.30 ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിൻ്റെ നാടകം ‘അച്ഛൻ വെയിൽ തീ കൊണ്ട തണൽ മരം’ എന്നിവ നടക്കും.

Advertisement

8ന് ശനിയാഴ്ച ചെണ്ടമേളം, ഗജവീരന് വരവേൽപ്പ്, ഉച്ചയ്ക്ക് 2 മുതൽ ഇളനീർ കുല വരവ്, കീരൻകുന്ന്  പ്രദക്ഷിണവരവ്, കുട വരവ് കൊല്ലൻ വരവ്, രാത്രി 8ന് പടിക്കൽ എഴുന്നള്ളിപ്പ്, നട്ടത്തിറ, ഉത്സവത്തിൻ്റെ മുഖ്യ ചടങ്ങായ ആന പിടുത്തം. വെടിക്കെട്ട്, ആശാരിക്കളി, പൂക്കലശം വരവ് എന്നിവ നടക്കും.

9ന് ഞായർ കരിയാത്തൻ തിറ, തേങ്ങയേറ്, വലിയ തിറ, പൂക്കലശം, കരിങ്കലശം വരവ്, സമൂഹസദ്യ, വൈകിട്ട് 4ന് ഉപ്പും തണ്ട് വരവ്, വിൽക്കളി, മലക്കളി, രാത്രി 8 ന് കലാമണ്ഡലം ശിവദാസിൻ്റെ മേള പ്രമാണത്തിൽ പ്രശസ്‌ത വാദ്യകലാകാരന്മാരുടെ  പാണ്ടിമേളത്തോടെ കുളിച്ചാറാട്ട് എഴുന്നള്ളത്ത്. വിളക്ക് വെടിക്കെട്ട് വാളകം കൂടലോടെ ഉത്സവം സമാപിക്കും.

Description: keezhriyur Elambilattidam Paradevatha Temple festival