കോണ്‍ഗ്രസ് നേതാവ് ഇ എം രാമചന്ദ്രന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ച് കീഴരിയൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി


കീഴരിയൂര്‍: കോണ്‍ഗ്രസ് നേതാവും മുഖ്യ സഹകാരിയുമായിരുന്ന ഇ.എം രാമചന്ദ്രന്റെ മൂന്നാം ചരമവാര്‍ഷികം കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.ഗോപാലന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കെ.സി രാജന്‍, ഇടത്തില്‍ രാമചന്ദ്രന്‍ കെ.എം. വേലായുധന്‍, സവിത നിരത്തിന്റെ മീത്തല്‍, സുലോചന കെ.പി, ഒ.കെ കുമാരന്‍, പി.കെ ഗോവിന്ദന്‍, ഷിനില്‍ ടി.കെ, ശശി കല്ലട, വി.പി പത്മനാഭന്‍ നായര്‍, അശോകന്‍ പി.എം, കെ.രമേശന്‍, ടി.എം പ്രജേഷ് മനു, കണിയാണ്ടി അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.