രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്‍മദിനം ആചരിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


കീഴരിയൂര്‍: രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്‍മദിനം ആചരിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. സദ്ഭാവനാ ദിനമായാണ് ആചരിച്ചത്. പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഇ.എം മനോജ്, കോണ്‍ഗ്രസ് ഭാരവാഹികളായ ഇ. രാമചന്ദ്രന്‍, എം.എം രമേശന്‍, ഒ.കെ. കുമാരന്‍, ദീപക് കൈപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

Description: keezhariyur-mandalam-congress-celebrated-rajiv-gandhi’s-80th-birthday