വായിച്ച് അറിവ് നേടാം… കീഴരിയൂരിലെ വള്ളത്തോള്‍ ഗ്രന്ഥാലയത്തില്‍ പുസ്തകക്കൂട്


കീഴരിയൂര്‍: കീഴരിയൂരിലെ വള്ളത്തോള്‍ ഗ്രന്ഥാലയത്തിന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അനുവദിച്ച പുസ്തകക്കൂട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ വടക്കുംമുറിയിലെ മുറിച്ചാണ്ടി മുക്കില്‍ നടന്ന പരിപാടിയില്‍ സി.എം വിനോദ് അധ്യക്ഷത വഹിച്ചു.

ലിയോ മനോജിന് പുസ്തകം നല്‍കിക്കൊണ്ട് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ വല്ലിപ്പടിക്കല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍.വി.ബാലന്‍ മുഖ്യപ്രഭാഷണം നടത്തി.

ഐ.ശ്രീനിവാസന്‍ മാസ്റ്റര്‍, പോക്കര്‍ തോട്ടത്തില്‍, ലിനീഷ്, റയീസ് കുഴുമ്പില്‍, ഡെലീഷ്.ബി, വനജ പാറോല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും ഇ.എം.നാരായണന്‍ നന്ദിയും രേഖപ്പെടുത്തി. വിവിധ വ്യക്തികള്‍ നല്‍കിയ പുസ്തകം വായനശാലക്ക് വേണ്ടി ലൈബ്രേറിയന്‍മാരായ ഷൈമ, സഫീറ എന്നിവര്‍ ഏറ്റുവാങ്ങി.