മികച്ച സൗകര്യങ്ങളോടെ അവർ ഇനിയും കാരുണ്യത്തിന്റെ കരുതലേകും; കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന് പുതിയ കെട്ടിടമൊരുങ്ങുന്നു
കീഴരിയൂർ: കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ കെട്ടിട ശിലാസ്ഥാപനം ഡബ്ലിയു. എച്ച്. ഒ.സി. സി ഡയരക്ടർ ഡോ. സുരേഷ് കുമാർ നിർവഹിച്ചു. കേരളത്തിലെ പാലിയേറ്റീവ് കെയറുകൾ സവിശേഷ ശ്രദ്ധയാകർഷിച്ച സംവിധാനങ്ങളാണെന്ന് അദ്ദേഹം ശിലാസ്ഥാപന ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഓരോ പ്രദേശത്തെയും പാലിയേറ്റീവ് കെയറുകൾ ആ പ്രദേശത്തെ കിടപ്പ് രോഗികളുടെ പരിചരണം തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കി നടത്തിവരുന്ന പ്രവർത്തനങ്ങൾ ഉദാത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കൈൻഡ് ചെയർമാൻ കെ.പ്രഭാകരകുറുപ്പ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് കെ.കെ നിർമല കൈൻഡ് പ്രൊജക്റ്റ് ബ്രോഷർ ഇ..എം സുരേന്ദ്രന് നൽകി പ്രകാശനം ചെയ്തു. വിക്ടറി ഗ്രൂപ്പ് ചെയർമാൻ ഇ. എം പവിത്രൻ വീശിഷ്ടാതിഥിയായി. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, കിപ് ചെയർമാൻ അബ്ദുൽ മജീദ് നരിക്കുനി എന്നിവർ പ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം സുനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം. എം രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. സുനിത ബാബു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.സി രാജൻ,ഗോപാലൻ കുറ്റിഒയത്തിൽ, എം.സുരേഷ് കുമാർ, ഫൗസിയ കുഴുമ്പിൽ, സവിത നിരത്തിന്റെ മീത്തൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ടി രാഘവൻ, ഇടത്തിൽ ശിവൻ, നൗഷാദ് കുന്നുമ്മൽ, ഇ.ടി ബാലൻ, ടി.സുരേഷ് ബാബു, കെ.എം സുരേഷ് ബാബു, സഈദ്. ടി, ഡോ. നരേന്ദ്രൻ, പി. കെ ബാബു, സമീർ മാനസ്, സാബിറ നടുക്കണ്ടി, അർജുൻ ഇടത്തിൽ എന്നിവർ സംസാരിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി കെ.അബ്ദുറഹ്‌മാൻ സ്വാഗതവും ട്രഷറർ ഷാനിദ് ചങ്ങരോത്ത് നന്ദിയും പറഞ്ഞു.