കീഴ്പ്പയ്യൂർ തട്ടാറമ്പത്ത് മുക്ക് – നാറാണത്ത് താഴെ റോഡ്‌ യാഥാര്‍ത്ഥ്യമാകുന്നു; ഒന്നാം ഘട്ടം പൂര്‍ത്തിയായി


മേപ്പയ്യൂർ: ഒന്നാംഘട്ടം പൂർത്തീകരിച്ച കീഴ്പ്പയ്യൂർ തട്ടാറമ്പത്ത് മുക്ക് – നാറാണത്ത് താഴെ റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ ചിലവിലാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്‌.

എം.രവിധ, കീഴ്പോട്ട് മൊയ്തീൻ, എം.അസ്സയിനാർ, കെ.കെ പ്രദീപൻ, കെ.ഷഹനാസ്, റഹീം കുഞ്ഞിക്കണ്ടി എന്നിവർ സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ എ.കെ ബാലകൃഷ്ണൻ സ്വാഗതവും കെ.അജ്മൽ നന്ദിയും പറഞ്ഞു.