കീഴ്പ്പയ്യൂര്‍ സ്വദേശിയായ ഇരുപത്തിയെട്ടുകാരന് കീഴ്പ്പോട്ട് മുനവര്‍ അലി അന്തരിച്ചു
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ മണപ്പുറം കീഴ്പ്പോട്ട് മുനവര്‍ അലി അന്തരിച്ചു. ഇരുപത്തിയെട്ട് വയസായിരുന്നു. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.
യു.എ.ഇ കീഴ്പ്പയ്യൂര്‍ മഹല്ല് കമ്മിറ്റി അംഗവും മത രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യവുമായ പ്രവര്‍ത്തകനായിരുന്നു.
ഉപ്പ: അമ്മദ് കീഴ്പ്പോട്ട്. ഉമ്മ: റസിയ (മണിയൂര്‍). ഭാര്യ: ഫാത്തിമ. മകന്: അബാന്‍ അലി. സഹോദരങ്ങള്‍: ഫസ്ല് റഹ്മാന്, റസാന, പരേതനായ മുഹമ്മദ് ഷെരീഫ്.